ഗുരുവായൂരില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകനും പരിക്കേറ്റു. തൈക്കാട് കറുപ്പം വീട്ടില്‍ മുഹമ്മദ്, മകന്‍ ഷാനിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോയ ബസാര്‍ സെന്ററില്‍ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ദര്‍ശന്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കുന്നതിനായി ബസ് നിര്‍ത്തിയിരുന്നു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ സ്‌കൂട്ടര്‍ ബസ്സിന്റെ ഇടതുവശത്തുകൂടി മുന്നിലേക്ക് കയറി വലത്തോട്ട് തിരിക്കുകയായിരുന്നു. സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെടാതെ ബസ് മുന്നോട്ടെടുത്തതോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



