29.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Kechery ഞമനേംങ്ങാട് തിയ്യറ്റര്‍ വില്ലേജില്‍ ഓണാഘോഷവും വിവാഹവാർഷികവും സംഘടിപ്പിച്ചു

ഞമനേംങ്ങാട് തിയ്യറ്റര്‍ വില്ലേജില്‍ ഓണാഘോഷവും വിവാഹവാർഷികവും സംഘടിപ്പിച്ചു

32

ഞമനേംങ്ങാട് തിയ്യറ്റര്‍ വില്ലേജ് ഓണാഘോഷം സംഘടിപ്പിച്ചു. തിയ്യറ്റര്‍ വില്ലേജിന്റെ അഭിനേതാക്കളായ ബാബു കണ്ടാണശ്ശേരി ശാന്ത ബാബു ദമ്പതികളുടെ വിവാഹ വാര്‍ഷികവും ചേര്‍ത്തായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷം ഒരുക്കിയത്.പാട്ടും നൃത്തവും ഐവര്‍കളിയും നാടകാവതരണവും ഓണാഘോഷത്തിന് മാറ്റ് കൂട്ടി. കൂനംമൂച്ചി കലാ ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ രാജന്‍ പുഷ്പാഞ്ജലിയുടെഅദ്ധ്യക്ഷതയില്‍ നടന്ന ഓണാഘോഷം പ്രശസ്ത നാടക പ്രവര്‍ത്തകനും ചലച്ചിത്ര സംവിധായകനുമായ സൈജോ കണ്ണനായ്ക്കല്‍ ഉത്ഘാടനം ചെയ്തു. തിയ്യറ്റര്‍ വില്ലേജ് അംഗങ്ങള്‍,വിവാഹ വാര്‍ഷികം ആഘോഷിക്കുന്നദമ്പതികള്‍ക്ക് ആശംസകളര്‍പ്പിച്ചു. സത്യന്‍ കണ്ടാണശ്ശേരി, സുധീര്‍ ചാവക്കാട്, സുനില്‍ ചന്ദ്രന്‍ , കൃഷ്ണകുമാരി, അനുപമ മേനോന്‍,മേരി ജേയ്ക്കബ്ബ് കോട്ടപ്പടി എന്നിവര്‍ കലാപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാലുവായ് കേളു ആശാന്‍ മെമ്മോറിയല്‍ ഐവര്‍കളി കോല്‍ക്കളി പഠന ഗവേഷണ കേന്ദ്രം അവതരിപ്പിച്ച കോല്‍ക്കളിയും ഐവര്‍കളിയും ഏറെ കൗതുകമുണര്‍ത്തി. തുടര്‍ന്ന് ഓസ്‌ക്കാര്‍സൈജോ കണ്ണനായ്ക്കല്‍ അവതരിപ്പിച്ച നാടകവും അരങ്ങിലെത്തി. പ്രശസ്ത എഴുത്തുകാരന്‍ വിക്ടര്‍ ഹ്യൂഗോ എഴുതിയ നോത്രദാമിലെ കൂനന്‍ എന്ന നോവലിന്റെ സ്വതന്ത്രനാടകാവിഷ്‌ക്കാരമായ വില്‍ യു മ്യാരി മീ എന്ന നാടകം തികച്ചും പരീക്ഷണാത്മകമായ ഒരു ചുവട് വെയ്പ്പായിരുന്നു. ഹരിദാസ് വടുക്കൂട്ട്, മനോജ് പേരകം സുനില്‍ ചന്ദ്രന്‍എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!