29.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Erumapetty ഉപതെരഞ്ഞെടുപ്പ് ;എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയവത്സലന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി

ഉപതെരഞ്ഞെടുപ്പ് ;എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയവത്സലന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി

9

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയവത്സലന്‍ മാസ്റ്റര്‍ക്ക് എരുമപ്പെട്ടി മേഖലയില്‍ സ്വീകരണം നല്‍കി. മുരിങ്ങത്തേരി സെന്ററില്‍ നടന്ന യോഗം സി.പി.ഐ.എം ഏരിയ കമ്മറ്റിയംഗം കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി എ.എല്‍.ജോണി അധ്യക്ഷനായി. ബ്ലോക്ക് മെമ്പര്‍ സ്വപ്ന പ്രദീപ്,പഞ്ചായത്ത് മെമ്പര്‍ ഷീജ അനന്തന്‍,എല്‍.ഡി.എഫ് നേതാക്കളായ എന്‍.പി.അജയന്‍, സുമന സുഗതന്‍,പി.ടി.ദേവസി, എന്‍.എസ്.അങ്കിത തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ത്ഥി വിജയവത്സലന്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.

ADVERTISEMENT
error: Content is protected !!