31.3 C
Kunnamkulam
Saturday, November 14, 2026
Home Bureaus Erumapetty മങ്ങാട് ആര്‍.സി.സി. എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിച്ച ജോര്‍ജിയന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു

മങ്ങാട് ആര്‍.സി.സി. എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിച്ച ജോര്‍ജിയന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു

12

 

എരുമപ്പെട്ടി മങ്ങാട് ആര്‍.സി.സി. എല്‍.പി. സ്‌കൂളില്‍ നിര്‍മ്മിച്ച ജോര്‍ജിയന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ അതിരൂപത വിദ്യാഭ്യാസ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍.ജോയ് അടമ്പ്കുളം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പ്രിന്‍സ് പിണ്ടിയന്‍ അധ്യക്ഷനായി. ഫാദര്‍ ഫ്രാന്‍സിസ് കൂത്തൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രബിതാ ബാലകൃഷ്ണന്‍, മെമ്പര്‍ മീന ശലമോന്‍,പി.ടി.എ പ്രസിഡന്റ് വി.ജെ.ജെയ്‌സണ്‍, എം.പി.ടി.എ പ്രസിഡന്റ് ബവീന ബാബു, പള്ളി ട്രസ്റ്റിമാരായ പി.വി.ബാബു, എം.ഡി. ടോമി, പ്രധാന അധ്യാപിക സി.ആര്‍.ലിജി, സ്‌കൂള്‍ ലീഡര്‍ പി.ജെ.റിന്‍സ്റ്റീന, കെ.ജി.ബേബി,എ.ടി.ജോസഫ്, ഷൈനി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!