ഗായിക കെ.എസ്.ചിത്രയുടെ മകള്‍ നന്ദനയുടെ പേരിലുളള എന്‍ഡോവ്‌മെന്റ് എയ്യാല്‍ നിര്‍മലമാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ടി.എച്ച്. സൈഹാ ഫാത്തിമക്ക് ലഭിച്ചു. പ്ലസ് ടുവില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് എന്‍ഡോവ്‌മെന്റിന് അര്‍ഹയായത്. സ്‌കൂള്‍ മെറിറ്റ് ഡേയില്‍ കെ.എസ്. ചിത്ര എന്‍ഡോവ്‌മെന്റ് കൈമാറി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിയോ തെരേസ് അധ്യക്ഷയായി. എരുമപ്പെട്ടി എസ്.ഐ. ആന്റോ ഫ്രാന്‍സിസ്, സിസ്റ്റര്‍ സില്‍വി എടത്തില്‍, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിനെറ്റ്, പി.ടി.എ. പ്രസിഡന്റ് കെ.എ. ബെന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Erumapetty കെ.എസ്. ചിത്രയുടെ മകൾ നന്ദനയുടെ പേരിലുള്ള എൻഡോവ്‌മെന്റ് സൈഹാ ഫാത്തിമക്ക് ലഭിച്ചു



