29.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Erumapetty വി.വിശ്വനാഥന്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

വി.വിശ്വനാഥന്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

15

സി.പി.ഐ.എം എരുമപ്പെട്ടി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി.വിശ്വനാഥന്‍ അനുസ്മരണ പൊതുയോഗം ഏരിയ കമ്മിറ്റി സെക്രട്ടറി ഡോ:കെ.ഡി.ബാഹുലേയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുണ്ടന്നൂര്‍ ചുങ്കം സെന്ററില്‍ നടന്ന പൊതുയോഗത്തില്‍ സിപിഐഎം ഏരിയ കമ്മിറ്റിയംഗം എം.എസ്. സിദ്ധന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.സതീഷ് കുമാര്‍, പി.എം.സജി, ഷീജ സുരേഷ്, ജിജി ആന്റോ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു , ഡോ.കെ.ഡി ഗിരീഷ്, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് യു കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!