27.7 C
Kunnamkulam
Friday, September 25, 2026
Home Uncategorized ലഹരിക്കെതിരെ സന്ദേശവുമായി മെഗാ വാക്കത്തോണും ഫ്‌ലാഷ് മോബും നടത്തി

ലഹരിക്കെതിരെ സന്ദേശവുമായി മെഗാ വാക്കത്തോണും ഫ്‌ലാഷ് മോബും നടത്തി

6

ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മമ്മിയൂര്‍ എല്‍.എഫ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥിനികള്‍ മെഗാ വാക്കത്തോണും ഫ്‌ലാഷ് മോബും നടത്തി. സ്‌കൂളില്‍ നിന്ന് ആരംഭിച്ച മെഗാ വാക്കത്തോണ്‍ മമ്മിയൂര്‍ സെന്ററിലെത്തി തിരികെ സ്‌കൂളില്‍ സമാപിച്ചു. തുടര്‍ന്ന് സമീപത്തെ എല്‍.എഫ്.സി.യു.പി. സ്‌കൂളില്‍, ലഹരിയുടെ വിപത്തുകള്‍ക്കെതിരായ സന്ദേശം ഉള്‍ക്കൊള്ളുന്ന ഫ്‌ലാഷ് മോബ് നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ സിസ്റ്റര്‍ റോസ്ന ജേക്കബ് അധ്യക്ഷത വഹിച്ചു. എല്‍.എഫ്.സി.യു.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിമി മരിയ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളെ തൂഫാന്‍ കമാന്‍ഡര്‍മാര്‍ ആയി പ്രഖ്യാപിച്ചു. പി.ടി.എ. പ്രസിഡന്റ് വി.കെ. വിമല്‍, പി.ടി.എ. വൈസ് പ്രസിഡന്റ് ടി.കെ. പരമേശ്വരന്‍, മദര്‍ പി.ടി.എ. അംഗം റിമി സാജു എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!