32.3 C
Kunnamkulam
Monday, September 28, 2026
Home Uncategorized കമ്മ്യൂണിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് ലിമിറ്റഡ് – സിസിടിവിയുടെ 21-ാം വാര്‍ഷിക പൊതുയോഗം തൃശ്ശൂര്‍...

കമ്മ്യൂണിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് ലിമിറ്റഡ് – സിസിടിവിയുടെ 21-ാം വാര്‍ഷിക പൊതുയോഗം തൃശ്ശൂര്‍ കേരളവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

39

കമ്മ്യൂണിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് ലിമിറ്റഡ് – സിസിടിവിയുടെ 21-ാം വാര്‍ഷിക പൊതുയോഗം സിസിടിവി ടവറില്‍, തൃശ്ശൂര്‍ കേരളവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സിസിടിവി ചെയര്‍മാന്‍ കെ.ആര്‍.അനന്തരാമന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജോണ്‍സനും സാമ്പത്തിക റിപ്പോര്‍ട്ട് ചെയര്‍മാന്‍ കെ.ആര്‍.അനന്തരാമനും അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി.ജോസ് സ്വാഗതം പറഞ്ഞു. വാര്‍ഷിക പൊതുയോഗത്തില്‍ സിസിടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കേബിള്‍ ഓപറേറ്റര്‍മാരും സംബന്ധിക്കും. പൊതുചര്‍ച്ച, ചര്‍ച്ചയ്ക്ക് മറുപടി എന്നിവയും നടക്കും. സിസിടിവി തിരുവോണ സമ്മാനോത്സവ് വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടത്തും. ഉച്ചതിരിഞ്ഞ് മൂന്നിന് സിസിടിവി ടവറില്‍ നടക്കുന്ന ചടങ്ങില്‍ കുന്നംകുളം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി.മേപ്പുള്ളി സമ്മാനദാനം നിര്‍വ്വഹിക്കും. ഒന്നാം സമ്മാനമായി ഫ്രിഡ്ജ്, രണ്ടാംസമ്മാനമായി വാഷിംഗ് മെഷീന്‍, മൂന്നാംസമ്മാനമായി എല്‍.ഇ.ഡി. ടിവി, 4-ാം സമ്മാനമായി 5 പേര്‍ക്ക് മിക്‌സി, 5-ാം സമ്മാനമായി 5 പേര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍, 6-ാം സമ്മാനമായി 10 പേര്‍ക്ക് ബി.എല്‍.ഡി.സി.ഫാന്‍ എന്നിവയാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുക.(അപ്‌ഡേറ്റ്)

ADVERTISEMENT
error: Content is protected !!