കൂനംമൂച്ചി പടിഞ്ഞാറേ പ്രാര്‍ത്ഥന സമുദായത്തിന്റെ 120ാം വാര്‍ഷികവും കുടുംബ സംഗമവും നടന്നു. ലാവിഷ് ആര്‍ക്കേഡില്‍ നടന്ന ചടങ്ങ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.വി.ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. പ്രാര്‍ത്ഥന സമുദായം ചെയര്‍മാന്‍ കെ.വി.കൊച്ചു മാത്യു അധ്യക്ഷനായി. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം വിനു ജോണ്‍സണ്‍, ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ജെയ്സണ്‍ ചാക്കോ, കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവക കൈക്കാരന്‍ കെ.ഐ. ജോസ് മാസ്റ്റര്‍, ജസ്റ്റിന്‍ കൂനംമൂച്ചി, പിറ്റ്‌സണ്‍ ചാക്കോ, വര്‍ഗ്ഗീസ് ചീരന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വിനു ജോണ്‍സനെയും, മുതിര്‍ന്ന അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. പ്രാര്‍ത്ഥന സമുദായ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.



