29.9 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Guruvayur മാസ്റ്റർ പ്ലാനില്ലാതെ ഭൂമിയെടുത്താൽ ഗുരുവായൂരിൽ രണ്ടാം സത്യാഗ്രഹം: പി. സുരേന്ദ്രൻ

മാസ്റ്റർ പ്ലാനില്ലാതെ ഭൂമിയെടുത്താൽ ഗുരുവായൂരിൽ രണ്ടാം സത്യാഗ്രഹം: പി. സുരേന്ദ്രൻ

29

ഭൂമാഫിയക്ക് ഒത്താശയുമായി മാസ്റ്റര്‍ പ്ലാനില്ലാതെ ഭൂമിയെടുക്കാനാണ് അധികാരികളുടെ നീക്കമെങ്കില്‍ ഗുരുവായൂരില്‍ രണ്ടാം സത്യാഗ്രഹം വേണ്ടി വരുമെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തിനു ചുറ്റും ആസൂത്രണ പദ്ധതികളില്ലാതെ ഭൂമിയെടുക്കുന്നതിനെതിരേ ക്ഷേത്ര നഗര വികസന സമിതിയുടെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അങ്ങനെയൊരു സമരം നടത്തുകയാണെങ്കില്‍ താനും മുന്‍പിലുണ്ടാകും. ഭൂമി ഏറ്റെടുക്കുന്നതിന് പുറകില്‍ ഭൂമാഫിയയാണ്. ഇവര്‍ക്ക് വഴങ്ങി കൊടുക്കുകയാണെങ്കില്‍ കൂടുതല്‍ സമരപരിപാടികളുമായി രംഗത്തിറങ്ങേണ്ടിവരും ഇത് മതേതര മണ്ണാണ്. എല്ലാ മതവിഭാഗങ്ങളും ക്ഷേത്ര പരിസരത്ത് വേണ്ടതാണ്. ഇവരെയെല്ലാം ആട്ടിയോടിക്കാനുള്ള നീക്കം ഇവിടെ നടക്കാന്‍ പോകുന്നില്ലെന്നും. പി. സുരേന്ദ്രന്‍ പറഞ്ഞു. ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളും ക്ഷേത്ര പാരമ്പര്യക്കാരും ഉള്‍പ്പെടെയുള്ളവരാണ് സമരത്തില്‍ പങ്കെടുത്തത്. ക്ഷേത്ര നഗര വികസന സമിതി ചെയര്‍മാന്‍ ജി .കെ . പ്രകാശന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ടി.എന്‍ മുരളി ആമുഖ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് രമേഷ് പുതൂര്‍, ഒ .കെ .ആര്‍ മണികണ്ഠന്‍, പി. എസ് .രഘുനാഥ്, രവി ചങ്കത്ത്, പി.എ .അരവിന്ദന്‍, കൗണ്‍സിലര്‍മാരായ ശോഭ ഹരി നാരായണന്‍, പ്രിയ രാജേന്ദ്രന്‍ ,വി . എസ് നവനീത്, ബിന്ദു നാരായണന്‍ , കൃഷ്ണപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!