പോര്‍ക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനം ആചരിച്ചു. പഞ്ചായത്തും കുടുബാരോഗ്യകേന്ദ്രവും സംയുക്തമായി പ്രിയദര്‍ശനി ഹാളില്‍ നടത്തിയ ദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട് കെ .എ ജ്യേത്രിഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രേഖ ജയരാമന്‍ വൈസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പിങ്കി പോള്‍ ബോധവല്‍ക്കരണ ക്ലാസ്സും, മലങ്കര ആശുപത്രിയലെ ഡോക്ടറും ബി .എല്‍ .എസ് ട്രൈനറുമായ ടി അജിത്ത് കഴഞ്ഞുവീണ വൃക്തിയെ രക്ഷിക്കുവാന്‍ വേണ്ടി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചു പരിശീലനവും നല്‍കി.വൈസ് പ്രസിഡണ്ട് തുഷാര സുബീഷ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തമ്പി കെ ജോബ് , മെമ്പര്‍മാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.



