29.9 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Kechery മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ‘ധ്വനിക’ കലോത്സവം നടന്നു

മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ‘ധ്വനിക’ കലോത്സവം നടന്നു

33

മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം നടന്നു. രണ്ട് ദിവസങ്ങളിലായി ധ്വനിക എന്ന പേരില്‍ സംഘടിപ്പിച്ച കലോത്സവം ഫ്‌ലവഴ്സ് ടി വി ടോപ് സിംഗര്‍ ഫെയിംകുമാരി വി എസ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ക്രിസ്റ്റീ റോയ് അധ്യക്ഷയായി.വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ പ്രധാന അധ്യാപിക ഫ്‌ലോറന്‍സ് ടീച്ചര്‍ പതാക ഉയര്‍ത്തി. മറ്റം സെന്റ് തോമസ് ഫൊറോന ചര്‍ച്ച് വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ടാണല്ലേരി ഗ്രാമ പഞ്ചായത്ത് അംഗം ആന്‍ലി ജിബി മുഖ്യാതിഥിയായിപ്രധാന അധ്യാപിക ഫ്‌ലോറന്‍സ് ടീച്ചര്‍ കലോത്സവ സന്ദേശം നല്‍കി.ഈ വര്‍ഷം വിരമിക്കുന്ന അധ്യാപിക പി എസ് സീന, അധ്യാപക പ്രതിനിധി സാബു ജേക്കബ്, കലോത്സവ ജോയിന്റ് കണ്‍വീനര്‍ ടെസ്സി ജേക്കബ് എന്നിവര്‍ സംസാരിച്ചു കലോത്സവത്തിന്റെ പേര് നിര്‍ദ്ദേശിച്ച വിദ്യാര്‍ത്ഥിനി കരിഷ്മയെ ചടങ്ങില്‍ ആദരിച്ചു.കലോത്സവത്തില്‍ വിദ്യാര്‍ത്ഥിനികള്‍ വിവിധ ഹൗസുകളെ പ്രതിനിധീകരിച്ചാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്. ബ്ലൂ ഹൌസ്,റെഡ് ഹൌസ് ഗ്രീന്‍ ഹൌസ് എന്നി ടീമുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ വിജയികളെ ആദരിച്ചു.

 

ADVERTISEMENT
error: Content is protected !!