29.9 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Kunnamkulam കുന്നംകുളം യൂണിറ്റി ഹോസ്പിറ്റലില്‍ ഹൃദയരോഗ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

കുന്നംകുളം യൂണിറ്റി ഹോസ്പിറ്റലില്‍ ഹൃദയരോഗ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

36

ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം യൂണിറ്റി ഹോസ്പിറ്റലില്‍ രോഗികള്‍ക്കായി ഹൃദയരോഗ ബോധവല്‍ക്കരണ സെമിനാറും സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും സംഘടിപ്പിച്ചു. യൂണിറ്റി ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ വിജയകുമാര്‍ ഐ.ആര്‍.എസ്., മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോഷി തോമസ്, ചീഫ് ലൈസണ്‍ ഓഫീസര്‍ ഡോ. ബി. സുശാന്ത്, കാര്‍ഡിയോളജിസ്റ്റ് ഡോ. അഖില്‍ പി.സി. എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ഹൃദയാരോഗ്യ സംരക്ഷണം, ഹൃദ്രോഗ പ്രതിരോധ മാര്‍ഗങ്ങള്‍, നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തല്‍ എന്നിവയെക്കുറിച്ച് കാര്‍ഡിയോളജിസ്റ്റ് ഡോ. അഖില്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ലഭ്യമാക്കി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു. കുന്നംകുളത്തെ ആദ്യ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായ ‘യൂണിറ്റി ഹാര്‍ട്ട് കെയര്‍’ 10 വര്‍ഷത്തെ മികച്ച സേവനപാരമ്പര്യം പൂര്‍ത്തിയാക്കുന്ന വേള കൂടിയാണിത്. ഹൃദ്രോഗ ചികിത്സാരംഗത്ത് ഗുണമേന്മയുള്ള സേവനവും രോഗികേന്ദ്രിത പരിചരണവും വരുംദിവസങ്ങളിലും തുടര്‍ന്ന് ഉറപ്പാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!