30.1 C
Kunnamkulam
Friday, October 2, 2026
Home Bureaus Kechery ലോക രക്തദാന ദിനത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ആദരം

ലോക രക്തദാന ദിനത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ആദരം

23

ലോക രക്തദാന ദിനത്തിന്റെ ഭാഗമായി, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച ആദരസമ്മേളനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് രക്തദാനം നടത്തിയതിന് കോളേജിലെ പൂര്‍വ്വവിദ്യര്‍ത്ഥി സംഘടനയായ ആസ്‌കിനെ പ്രത്യേക ആദരവും ഉപഹാരവും ലഭിച്ചു. മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘടന ഭാരവാഹികളായ മേജര്‍ പി.ജെ. സ്‌റ്റൈജു, നിക്സന്‍ ഗുരുവായൂര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സ്വീകരിച്ചു. ഡോ അജ്ഞലി, ഡോ സജിത്ത് വിളമ്പില്‍, ഡോ അനില്‍ രാജ്, ഡോ കെ കെ ഉഷ, ലിജോ ജെ കൊള്ളന്നൂര്‍, ഡോ ഷെഹ്ന എം കാദര്‍ എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. വരും വര്‍ഷങ്ങളിലും ശ്രീകൃഷ്ണ കോളേജില്‍ പുര്‍വ്വ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ടും കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടുമായ സജിപ് എം.പി അറിയിച്ചു

 

ADVERTISEMENT
error: Content is protected !!