30.1 C
Kunnamkulam
Friday, October 2, 2026
Home Bureaus Erumapetty സാന്ത്വന പരിചരണ കേന്ദ്രത്തിന്റേയും ഫിസിയോതെറാപ്പി സെന്ററിന്റേയും ശിലാസ്ഥാപനം നടന്നു

സാന്ത്വന പരിചരണ കേന്ദ്രത്തിന്റേയും ഫിസിയോതെറാപ്പി സെന്ററിന്റേയും ശിലാസ്ഥാപനം നടന്നു

25

വേലൂര്‍ എ.എസ്.എന്‍ നമ്പീശന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സാന്ത്വന പരിചരണ കേന്ദ്രത്തിന്റേയും ഫിസിയോതെറാപ്പി സെന്ററിന്റേയും ശിലാസ്ഥാപനവും നിര്‍മാണ ഉദ്ഘാടനവും എം.എല്‍.എമാരായ എ.സി.മൊയ്തീന്‍, സേവിയര്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. കഴിഞ്ഞ 12 വര്‍ഷമായി നിര്‍ധനരും അവശരുമായ കിടപ്പുരോഗികള്‍ക്ക്, സൊസൈറ്റി സേവനം നല്‍കിവരുന്നു. ജനകീയ സഹകരണത്തോടെയാണ് സാന്ത്വന പരിചരണ കേന്ദ്രം നിര്‍മ്മിക്കുന്നത്. സംഘാടകസമിതി ചെയര്‍മാന്‍ എ.എസ്.ദിവാകരന്‍ അധ്യക്ഷനായി. കണ്‍വീനര്‍ എ.ജെ.ജോസ്, കെ.ജി. ഗോപിനാഥന്‍, അബില്‍ ബേബി, വാര്‍ഡ് മെമ്പര്‍ ഗീതാ ബാലകൃഷ്ണന്‍, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.വി.ഫ്രാന്‍സിസ്, പി.എസ്.സുഭാഷ്, എ.എന്‍.സോമനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!