പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗത്തില്‍ പി.എച്ച്.ഡി. നേടിയ വാക സ്വദേശി ഡോ. സരിന് സുദര്‍ശനെ കേരള കര്‍ഷക സംഘം എളവള്ളി മേഖല കമ്മിറ്റി ആദരിച്ചു. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഹരിദാസന് മൊമ്മേന്റോ സമ്മാനിച്ചു. എം.ആര്. രജിതന്‍, ടി.എന്‍. ലെനിന്, ശ്രീകുമാര്‍ വാക, കെ.പി. രാജു, പി.പി. മോഹനന്, എം.എന്‍. രാധാകൃഷ്ണന്, സി.കെ. മോഹനന്, ടി.ബി. സന്തോഷ്, ആലിക്കല്‍ മോഹനന്, അഡ്വ. ടി.എ. ഷൈന്‍, പി.എസ്. ദാസന് എന്നിവര്‍ സംബന്ധിച്ചു. വാക മൂളിപ്പറമ്പില്‍ സുദര്‍ശനന്റെയും സുമയുടെയും മകനാണ് ഡോ.സരിന് സുദര്ശന്.



