കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടിംഗ് യോഗംനടത്തി. മറ്റത്തുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന യോഗം ഡി.സി.സി പ്രസിഡണ്ട് അഡ്വ.ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു.കേരളത്തിന് പുതിയ മുഖവും പുതിയ ദിശാബോധവും നല്‍കുന്നതിനായി ജനക്ഷേമകരമായ നിരവധി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് പാവറട്ടിബ്ലോക്ക് പ്രസിഡണ്ട് സി.ജെ. സ്റ്റാന്‍ലി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അപ്പു ആളൂര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി റൂബി ഫ്രാന്‍സിസ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അഡ്വ. പി.വി. നിവാസ്, എന്‍.എ. നൗഷാദ്, എ.എം. മൊയ്തീന്‍, ജസ്റ്റിന്‍ കൂനംമുച്ചി,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെല്‍ബിന്‍ മറ്റം, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സെബീന റിറ്റോ, പഞ്ചായത്ത് അംഗം ജോണ്‍ കാക്കശ്ശേരി, എന്നിവര്‍ സംസാരിച്ചു.



