കുറുമാല്‍ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു.കുറുമാല്‍സാന്‍ദാമിയാനോ കപ്പൂച്ചിന്‍ ആശ്രമത്തില്‍ നിന്ന് ദേവാലയത്തിലേക്ക് വിശുദ്ധന്റെ രൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തോടെയാണ് തിരുന്നാള്‍ ആലോഷങ്ങള്‍ക്ക് തുടക്കമായത്.തുടര്‍ന്ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് സാന്‍ദാമിയാനോ കപ്പൂച്ചന്‍ ആശ്രമം സുപ്പീരിയര്‍ ഫാ. ജോണ്‍ പടിഞ്ഞാക്കര മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഗാഗുല്‍ത്താ ധ്യാനകേന്ദ്രം ഡയറക്ടര്‍
ഫാ. ആന്റണി മാണിപ്പറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിന്‍സണ്‍ പാറേക്കാടന്‍ എന്നിവര്‍ സഹകാര്‍മ്മികരായി. തിരുനാളിന്റെ ഭാഗമായുള്ള തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം നേര്‍ച്ച ഊട്ട് ആശീര്‍വാദവും വിതരണവും നടന്നു.ഇടവക വികാരിഫാ. ഡോ. സേവ്യര്‍ ക്രിസ്റ്റി പള്ളിക്കുന്നത്ത്, കൈക്കാരന്മാരായ ആന്‍ഡ്രൂസ് കണ്ണനായ്ക്കല്‍, ഫ്രാന്‍സോ പാങ്ങങ്ങാട്ട്, ഫ്രാന്‍സിസ്‌കന്‍ ആത്മായ സഭ അംഗങ്ങള്‍, വിവിധ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ ഊട്ട് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.



