24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Guruvayur മൂലം നാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലെ പൂക്കളത്തില്‍ വിരിഞ്ഞത് താമര കണ്ണന്‍.

മൂലം നാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലെ പൂക്കളത്തില്‍ വിരിഞ്ഞത് താമര കണ്ണന്‍.

113

മൂലം നാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലെ പൂക്കളത്തില്‍ വിരിഞ്ഞത് താമര കണ്ണന്‍. ഗുരുവായൂരിലെ വ്യാപാരിയായ അനില്‍ പ്രേമന്റെ വക വഴിപാടായാണ് 24 അടി നീളവും 15 അടി വീതിയുള്ള പൂക്കളം തീര്‍ത്തത്. കയ്യില്‍ വെണ്ണയുമായി താമരയ്ക്കു മുകളില്‍ ഇരിക്കുന്ന കണ്ണന്റെ രൂപം വിവിധ തരത്തിലുള്ള പൂക്കള്‍ ഉപയോഗിച്ച് വര്‍ണ്ണാഭമാക്കിയിട്ടുണ്ട്. കലാകാരന്‍മാരായ രമേഷ് ബാലാമണി, കിഷോര്‍ ഗുരുവായൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുകേഷ് മുരളി, സുരേഷ് സാരഥി, കല സുഭാഷ്, നിഖില്‍ വിശ്വം, മനോജ് മിന്നുസ്, ദിപീഷ് പയ്യപ്പാട്ട്, വിപിന്‍ വിശ്വനാഥന്‍ എന്നിവരാണ് പൂക്കളമൊരുക്കിയത്. ഇതിനായി 50 കിലോ പൂക്കള്‍ വേണ്ടി വന്നതായി അനില്‍ പ്രേമന്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!