സെന്‍സായ് സന്തോഷ് വെതോട്ടില്‍ മെമ്മോറിയല്‍ 7-ാമത് ജെ എസ്. കെ. എ കരാത്തെ ചാമ്പ്യന്‍ഷിപ്പ് ശനിയാഴ്ച്ച നടക്കും. കുന്നംകുളം ബഥനി സ്‌കൂള്‍ ഓിറ്റോറിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് സെന്‍സായ് പി.കെ. സുനില്‍ ഉദ്ഘാടനം ചെയ്യും ഷിഹാന്‍ എ മുഹമ്മദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബഥനി സ്‌കൂള്‍ മാനേജര്‍ ഫാ.സക്‌റിയ ഒ.ഐ.സി മുഖ്യാതിഥിയാകും. ജില്ലാ കരാത്തെ അസോസിയേഷന്‍ ഭാരവാഹികളായ സി.പി.സിജില്‍, ആര്യ സുരേന്ദ്രന്‍, കെ.ജി. ശിവജി, മാധ്യമപ്രവര്‍ത്തകന്‍ ജോസ് മാളിയേക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും.



