സെന്‍സായ് സന്തോഷ് വെതോട്ടില്‍ മെമ്മോറിയല്‍ 7-ാമത് ജെ എസ്. കെ. എകരാത്തെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു.കുന്നംകുളം ബഥനി സ്‌കൂള്‍ ഓിറ്റോറിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് കുന്നംകുളത്തെ ആദ്യകാല കരാത്തെ ബ്ലാക്ക് ബെല്‍റ്റിനുടമയായ സെന്‍സായ് പി.കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ജെ. എസ് കെ.എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിഹാന്‍ എ മുഹമ്മദ് അധ്യക്ഷനായി. ചടങ്ങില്‍ ബഥനി സ്‌കൂള്‍ മാനേജര്‍ ഫാ.സക്‌റിയ ഒ.ഐ.സി മുഖ്യാതിഥിയായി. ജില്ലാ കരാത്തെ അസോസിയേഷന്‍ ഭാരവാഹികളായ സി.പി.സിജില്‍, കെ.ജി. ശിവജി, മാധ്യമപ്രവര്‍ത്തകന്‍ ജോസ് മാളിയേക്കല്‍, കരാത്തെ മാസ്റ്റേഴ്സായ ഹാന്‍ഷി കെ.വി.രവി, ഹാന്‍ഷി കെ.എസ്. മനോജ്, രജിനി സന്തോഷ്, ഷാജിലി ചെറുവത്തൂര്‍ ആഷ്ലി ചെറുവത്തൂര്‍തുടങ്ങിയവര്‍ സംസാരിച്ചു. വിശിഷ്ടാതിഥികളെയും കരാത്തെ മാസ്റ്റേഴ്‌സിനെയും ചടങ്ങില്‍ ആദരിച്ചു, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ച്ചു



