സാംസ്കാരിക സമ്മേളനത്തോടെയാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് ക്ഷേത്രത്തില്‍ തുടക്കം കുറിച്ചത്. കൊച്ചിന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ എം മനോജ് കുമാര്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് റെനീഷ് രാഗേഷ് അധ്യക്ഷനായി. ദേവസ്വം ഓഫീസര്‍ അഖില്‍ നന്ദകുമാര്‍, ക്ഷേത്രകമ്മിറ്റി സെക്രട്ടറി സി.നാരായണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹരികൃഷ്ണന് ഗുരുവായൂര്‍, നന്ദന മാരാര്‍ കടവല്ലൂര്‍, രമ രാജഗോപാല്‍ അരിയന്നൂര്‍, ശരത് തുറവൂര്‍ എന്നിവര്‍ അവതരിപ്പിച്ച അഷ്ടപദി സംഗീതാര്‍ച്ചനയും അരങ്ങേറി. പുല്ലാങ്കുഴല്‍ സംഗീതാര്‍ച്ചന, ഭജന്‍സന്ധ്യ, തായമ്പക, സംഗീതാര്‍ച്ചന, നൃത്തനൃത്യങ്ങള്‍, ഡബിള്‍ തായമ്പക, വിശേഷാല്‍ കേളി തുടങ്ങിയ കലാപരിപാടികള്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 21 -ാം തിയ്യതി വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 6.30 ന് ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും.



