34.1 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Erumapetty പന്നിത്തടത്ത് മീന്‍ കയറ്റി വന്നിരുന്ന ലോറി കാറിലിടിച്ച് അപകടം ; ഏഴ് പേര്‍ക്ക് പരിക്ക്

പന്നിത്തടത്ത് മീന്‍ കയറ്റി വന്നിരുന്ന ലോറി കാറിലിടിച്ച് അപകടം ; ഏഴ് പേര്‍ക്ക് പരിക്ക്

178

പന്നിത്തടം സെന്ററില്‍ മീന്‍ കയറ്റി വന്നിരുന്ന ലോറി കാറിലിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാരായ മലപ്പുറം തിരൂര്‍ സ്വദേശികളായ ആദില്‍ ഫവാസ് (22), റിഫാന്‍ (20), സിനാന്‍(21),മുഹ്‌സിന്‍( 22 ), ബിഷര്‍ (22 )എന്നിവര്‍ക്കും ലോറി ഡ്രൈവര്‍ വൈപ്പിന്‍ ചേറായി സ്വദേശി ഇക്ബാല്‍,സഹായി വൈപ്പിന്‍ സ്വദേശി ഷംസു എന്നിവര്‍ക്കാണ് പരിക്ക്പറ്റിയത്.തിങ്കളാഴ്ച രാത്രി 11.15 ഓടെയാണ് അപകടമുണ്ടായത്. കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാന പാതയും അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് റോഡും സംഘമിക്കുന്ന സെന്ററാണ് പന്നിത്തടം. വൈപ്പിനില്‍ നിന്നും മത്സ്യവുമായി കുന്നംകുളം വഴി ചെറുതുരുത്തിക്ക് പോകുകയായിരുന്ന ലോറി എറണാംകുളത്ത് നിന്ന് ബൈപ്പാസ് റോഡ് വഴി മലപ്പുറത്തേക്ക് പോകുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഏകദേശം 30 മീറ്ററോളം ദൂരത്തിലേക്ക് കാര്‍ നിരക്കി കൊണ്ട് പോയി വടക്കാഞ്ചേരി ഭാഗത്ത് റോഡരുകിലുള്ള ഇലക്ട്രിക്ക് പോസ്റ്റും തകര്‍ത്ത് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുളളവരെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്. ഇവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ പന്നിത്തടം അല്‍അമീന്‍ ആംബുലന്‍സും, എരുമപ്പെട്ടി ആക്ട്‌സ് ആംബുലന്‍സും ചേര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ മുന്‍ വശവും തകര്‍ന്നിട്ടുണ്ട്. ലോറിയുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. അപകടത്തില്‍ വ്യാപാര സ്ഥാപനവും പൂര്‍ണ്ണമായും തകര്‍ന്നു. കട അടഞ്ഞ് കിടക്കുകയായിരുന്നതിനാല്‍ ആളാ പായമില്ല.പന്നിത്തടം നീണ്ടൂര്‍ സ്വദേശി അബ്ദുള്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള എം.ആര്‍. ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍സ് എന്ന കടയാണ് തകര്‍ന്നത്. ലോറി അമിത വേഗതിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകട സമയത്ത് സിഗ്‌നലല്‍ ലൈറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. രാത്രി 10 മുതല്‍ രാവിലെ 6 മണി വരെ സിഗ്‌നല്‍ പ്രവര്‍ത്തിക്കാറില്ല. സിഗ്‌നല്‍ ലൈറ്റുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കണമെന്നും സെന്ററിന് മുമ്പ് നാല് ഭാഗമുള്ള റോഡുകളിലും സ്പീഡ് ബ്രേക്കറുകളും ഹമ്പുകളും സ്ഥാപിക്കണമെന്നും നാട്ടുകാരും പൊതു പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിരന്തരം നിവേദനങ്ങളും പരാതികളും നല്‍കുന്നുണ്ടെങ്കിലും അധികൃതര്‍ ഇത് പരിഗണിക്കുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു.
ഇഇ ഠഢ കേബിള്‍ നെറ്റ് വര്‍ക്കിന്റെ ഫൈബര്‍ കേബിളുകളും വൈദ്യുതി കമ്പികളും പൊട്ടിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!