34.1 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Kechery കുറുമാലില്‍ ലോകമാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

കുറുമാലില്‍ ലോകമാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

33

കുറുമാലില്‍ ലോകമാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ഗാഗുല്‍ത്താ ധ്യാന കേന്ദ്രത്തിലെ ഫ്രണ്ട്‌സ് ഓഫ് ജീസസ് സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. കുറുമാല്‍ സെന്റ് ജോര്‍ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മാനസികാരോഗ്യം കുടുംബങ്ങളില്‍ എന്ന വിഷയത്തില്‍ ഫാ .ഡോ.ദേവ് അഗസ്റ്റിന്‍ കപ്പൂച്ചിന്‍ പ്രഭാഷണം നടത്തി. ഇന്നത്തെ കാലഘട്ടത്തില്‍ പരസ്പര പിന്തുണയോടെ പ്രതിസന്ധികളെ എങ്ങനെ നേരിടാമെന്ന് അദ്ദേഹം വിശദീകരിച്ചു. ചടങ്ങില്‍ സാന്‍ ദാമിയാനോ കപ്പൂച്ചിന്‍ ആശ്രമം സുപ്പീരിയര്‍
ഫാ. ജോണ്‍ പടിഞ്ഞാക്കര, കുറുമാല്‍ ഇടവക വികാരി ഫാ. ഡോ. സേവ്യാര്‍ ക്രിസ്റ്റി, ഗാഗുല്‍ത്താ ധ്യാനകേന്ദ്രത്തിലെ ഫ്രണ്ട്‌സ് ഓഫ് ജീസസ് ഡയറക്ടര്‍ ഫാ. ബിറ്റോ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഫ്രണ്ട്‌സ് ഓഫ് ജീസസ് പ്രവര്‍ത്തകര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!