ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടു പേരെ കാപ്പ നിയമം ചുമത്തി ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഗുരുവായൂര്‍ പേരകം പണിക്കവീട്ടില്‍ ഫിറോസ് (32) നെന്മിനി പാലിയത്ത് നഗറിലെ പുതുക്കോട് വീട്ടില്‍ സുഭാഷ് (32)എന്നിവര്‍ക്കെതിരേയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം നടപടിയെടുത്തത്.സുഭാഷിന് ഒന്‍പത് മാസവും ഫിറോസിന് ആറുമാസവും തൃശൂര്‍ റവന്യൂ ജില്ലയില്‍ സഞ്ചാരം നിയന്ത്രിച്ചുകൊണ്ട് തൃശൂര്‍ മേഖല ഡെപ്യൂട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ടി.നാരായണന്‍ ഉത്തരവിട്ടത്.



