34.1 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Perumpilavu ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കാട്ടകാമ്പാലില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കാട്ടകാമ്പാലില്‍ കോണ്‍ഗ്രസ് പ്രതിഷേധം

12

ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കാട്ടകാമ്പാല്‍ മേഖലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ ജയശങ്കര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ അധിയാരത്ത് അധ്യക്ഷതവഹിച്ചു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ കെ ഇക്ബാല്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സന്ധ്യ ഷിബു, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശശിധരന്‍ കണ്ടമ്പുള്ളി, സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഫ്രജിന്‍ എഫ്രി, ഉമ ശശിധരന്‍, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ മുഹമ്മദാലി ചിറയന്‍കാട്,കെ കെ രവി, എന്‍ ആര്‍ ദേവരാജന്‍,കെ വി മണികണ്ഠന്‍,കെഎസ്യു മണ്ഡലം പ്രസിഡന്റ് അന്‍വര്‍ ചിറയങ്കാട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.ചടങ്ങിന് ശിവന്‍ സ്രായില്‍, സിദ്ധിഖ് എന്‍ കെ, ബിലാല്‍ കെ കെ,ശ്രീനി തലേക്കര, ബാബു കാട്ടില്‍, ശശിധരന്‍ മാടമ്പിക്കാട്ടില്‍, മുരളി കാട്ടകാമ്പാല്‍ , സത്യന്‍ നടുമുറി,ജോണ്‍സണ്‍ കാട്ടകാമ്പാല്‍, എഫ്രി തോലത്ത്, മുരളി എം എന്‍,
വി ദിവ്യ, ശാരി അനില്‍,ജയലക്ഷ്മി ജയന്‍, റ്റി പ്രസന്ന, സുനിജ ജയന്‍,ഷാജിത ഫബീഷ്, ഗോപി, കെ അശ്വിന്‍, അപ്പുക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!