പെരുമ്പിലാവ് താഴത്തെ അക്കികാവില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ കാര്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡില്‍നിന്ന് ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലെ താഴത്തെ അക്കികാവ് റോഡിലേക്ക് കയറുന്നതിനിടയില്‍ കാറിന്റെ മുന്‍വശം ബസ്സിന്റെ മുന്‍ഭാഗത്ത് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.



