കേരള ഹോട്ടല് ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന് വനിതാ വിംഗ് ഗുരുവായൂര് യൂണിറ്റ് മൂന്നാം വാര്ഷിക പൊതുയോഗം നഗരസഭ ചെയര് പേഴ്സണ് സുനിത അരവിന്ദന് ഉദ്ഘാടനം ചെയ്തു. വര്ക്കിങ് പ്രസിഡന്റ് ജി.ആര്.രുഗ്മിണി അധ്യക്ഷത വഹിച്ചു. സുരക്ഷ പദ്ധതി ഫണ്ട് പത്ത് ലക്ഷം രൂപ, അന്തരിച്ച സന്ധ്യ ബിനുവിന്റെ കുടുംബാഗങ്ങള്ക്ക് വിതരണം ചെയ്തു. വനിതവിംഗ് സംസ്ഥാന ട്രഷറര് റഹ്മത്ത് ബാബു മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി ശരണ്യ ജയവിനോജ് സംഘടനാ സന്ദേശം നല്കി. സി. ബിജുലാല്, ജി.കെ. പ്രകാശന്, ഉണ്ണികൃഷ്ണന് ഈച്ചരത്ത്, അമ്പാടി ഉണ്ണികൃഷ്ണന്, വി.ആര്. സുകുമാര്, എന്.കെ. അശോക് കുമാര്, പി.എസ്. ബാബുരാജ്, ഒ.കെ.ആര്. മണികണ്ഠന്, എന്.രവീന്ദ്രന് നമ്പ്യാര്, കെ.രാമകൃഷ്ണന് തുടങ്ങിയവര് സംസാരിച്ചു.



