2026ലെ സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം വി.എം.മൃദുലിന്. 40 വയസ്സിന് താഴെയുള്ള യുവ കഥാകൃത്തുകള്‍ക്കായി ഏര്‍പ്പെടുത്തിയ സി.വി.ശ്രീരാമന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്മൃതി പുരസ്‌കാരം കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി വി.എം മൃദുലിന് സമ്മാനിക്കും. മൃദുലിന്റെ കുളെ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. കെ.എ. മോഹന്‍ദാസ്, കെ.വി.സുബ്രഹ്‌മണന്‍, മനോഹരന്‍ വി.പേരകം എന്നിവര ടുണ്ടുന്ന ജറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 30,000 രൂപയും, പ്രശസ്തി പത്രവും, ശില്പവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 24 ശനിയാഴ്ച്ച കുന്നംകുളം നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.



