കുന്നംകുളത്തിന്റെ കായിക പ്രതിഭകള്‍ക്ക് നഗരസഭയുടെ ആദരം. സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ താരങ്ങളെ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അനുമോദിച്ചു.സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടി കുന്നംകുളത്തിന്റെ അഭിമാനമായി മാറിയ കൗമാര പ്രതിഭകളായ വി.യു.ആല്‍വിന്‍,വി.യു. എയ്ഞ്ചല്‍ റോസ്, കരോളിന്‍ മേരി ജെയിംസ് എന്നിവരെയാണ് കൗണ്‍സില്‍ യോഗത്തില്‍ ആദരിച്ചത്. നഗരസഭ ചെയര്‍പേഴസണ്‍ സൗമ്യ അനിലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പിജി ജയപ്രകാശ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ജിജു, കക്ഷി നേതാക്കളായ ഷാജി അലിക്കല്‍, ലെബീബ് ഹസന്‍ എ. എസ്. ശ്രീജിത്ത്, പി.കെ. ബിനീഷ് സെക്രട്ടറി കെ.കെ. മനോജ് എന്നിവര്‍ സംസാരിച്ചു. വെയിറ്റ് ലിഫ്റ്റിംഗിലും ആര്‍ച്ചറിയിലും സ്വര്‍ണമെഡലുകള്‍ നേടിയാണ് ഈ മിടുക്കര്‍ കുന്നംകുളത്തിന്റെ പേര് സംസ്ഥാന തലത്തില്‍ ഉയര്‍ത്തിയത്. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വെയിറ്റ് ലിഫ്റ്റിംഗിലാണ് വി.യു.ആല്‍വിന്‍ സ്വര്‍ണ്ണം നേടിയത്. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വെയിറ്റ് ലിഫ്റ്റിംഗില്‍ വി.യു. എയ്ഞ്ചല്‍ റോസും, ആര്‍ച്ചറി വിഭാഗത്ത
കരോളിന്‍ മേരി ജെയിംസും സ്വര്‍ണ്ണം നേടി നാടിന് അഭിമാനമായി മാറി. 25 -ാം വാര്‍ഡ് ആര്‍ത്താറ്റ് ഈസ്റ്റിലെ വാഴപ്പിള്ളി വീട്ടില്‍ ഉല്ലാസ്, ജൂന ദമ്പതികളുടെ മക്കളാണ് ആല്‍വിനും എയ്ഞ്ചല്‍ റോസും, 35 -ാം വാര്‍ഡ് കാവിലക്കാട് വെള്ളരിങ്ങാട്ട് ജെയിംസ്, സിത്താര ദമ്പതികളുടെ മകളാണ് കരോളിന്‍ മേരി ജെയിംസ് , ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്വര്‍ണ്ണം നേടിയ കായിക പ്രതിഭകളെ പൊന്നാട അണിയിച്ച് ഉപഹാരം സമ്മാനിച്ചു.



