ഡബ്ലു.എസ്.കെ.എഫ്. ഭാരത് ഗുരുധര്‍മ്മ കരാട്ടെ ടീമിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ടറോ കസുയ ഇന്റര്‍ ഡോജോ സ്‌കൂള്‍തല കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. കൂനമൂച്ചി സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് ഫാ. ജെയ്‌സണ്‍ മറോക്കി ഉദ്ഘാടനം ചെയ്തു. മേജര്‍ പി.ജെ. സ്‌റ്റൈജു മാസ്റ്റര്‍ ഷിഹാന്‍ , വിഭൂഷണന്‍, കൂനമൂച്ചി സെന്റ് തോമസ് യു.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റോബിന്‍ സി.എഫ്., പി.ടി.എ. പ്രസിഡന്റ് ജെയ്‌സണ്‍ ചാക്കോ, കോര്‍പറേറ്റീവ് ട്രെയിനര്‍ ഷാജന്‍ മറോക്കി , സെന്‍സെയ് ബിജു മാമ്പുള്ളി എന്നിവര്‍ പങ്കെടുത്തു. പതിനാറ് വര്‍ഷമായി പാലിയേറ്റീവ് പ്രവര്‍ത്തനരംഗത്ത് സേവനമനുഷ്ഠിക്കുന്ന മാര്‍ട്ടിന്‍ കൂനമൂച്ചിയെ ചടങ്ങില്‍ ആദരിച്ചു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയില്‍ മേജര്‍ പി.ജെ. സ്‌റ്റൈജു മാസ്റ്റര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മത്സരങ്ങളുടെ റഫറി പാനലിന് ടി.ഡി.കെ.എ. ജനറല്‍ സെക്രട്ടറി സെന്‍സെയ് ആര്യ സുരേന്ദ്രന്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ വിശിഷ്ട വ്യക്തികളെയും കരാട്ടെ മാസ്റ്റര്‍മാരെയും ആദരിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി അറുനൂറോളം കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. കൂടുതല്‍ പോയിന്റുകള്‍ നേടി ചൊവ്വന്നൂര്‍ സെന്റ് മേരീസ് ജിഎച്ച്എസ് ഒന്നാം സ്ഥാനവും, മമ്മിയൂര്‍
എല്‍.എഫ്.സി.യു.പി. സ്‌കൂള്‍ 2-ാം സ്ഥാനവും, ചൊവ്വന്നൂര്‍ എം.ടി.എസ്. 3-ാം സ്ഥാനവും. കരസ്ഥമാക്കി.
ഡബ്ലു.എസ്.കെ.എഫ്. ഭാരത് നാഷണല്‍ ചീഫ് ഷിഹാന്‍ കെ.എ.പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.



