24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്ന് ആരോപണം; ഭരണസമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഇറങ്ങിപോയി

തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്ന് ആരോപണം; ഭരണസമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഇറങ്ങിപോയി

തെരുവ് വിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്ന് ആരോപണം; വേലൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പ്രതിഷേധിച്ച് ഇറങ്ങിപോയി. റോഡരികില്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണിയായി കിടക്കുന്ന വലിയ മണ്‍കൂനകള്‍ മാറ്റുന്നതിലും, റോഡരികില്‍ അറവ് മാലിന്യം തള്ളുന്നത് തടയുന്നതിലും നടപടികളില്ലാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ വോക്കൗട്ട് നടത്തിയത്. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ സ്വപ്ന രാമചന്ദ്രന്‍, മെമ്പര്‍മാരായ സി.ഡി.സൈമണ്‍, വി.വി.ബാലകൃഷ്ണന്‍, വിജിനി ഗോപി, അജി ജോഷി എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!