30.5 C
Kunnamkulam
Wednesday, October 14, 2026
Home Bureaus Guruvayur ഗുരുവായൂര്‍ നഗരസഭ ഓഫീസ് മതില്‍ സ്വകാര്യ സ്ഥാപനം കയ്യേറിയതായി പരാതി

ഗുരുവായൂര്‍ നഗരസഭ ഓഫീസ് മതില്‍ സ്വകാര്യ സ്ഥാപനം കയ്യേറിയതായി പരാതി

36

ഗുരുവായൂര്‍ നഗരസഭ ഓഫീസ് മതില്‍ സ്വകാര്യ സ്ഥാപനം കയ്യേറിയതായി പരാതി. നഗരസഭ ഓഫീസിന് പിന്നിലുള്ള കൃഷ്ണ ഇന്‍ ലോഡ്ജിനെതിരെയാണ് മുസ്ലിം ലീഗ് ഗുരുവായൂര്‍ ഈസ്റ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ. ജയപ്രകാശ് നഗരസഭ ചെയര്‍പേഴ്സണ്‍, സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയത്.നഗരസഭ ഓഫീസിന് ചുറ്റുമുള്ള മതിലിനു മുകളില്‍ വേലി സ്ഥാപിച്ച രീതിയില്‍ ബോര്‍ഡ് കൊണ്ട് മറച്ചിരിക്കുകയാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ലോഡ്ജിലേക്ക് വെളിച്ചം ലഭിക്കുന്നതിനായി മതിലില്‍ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ വയറിങ്ങുകള്‍ നഗരസഭയുടെ സ്ഥലത്താണ് നടത്തിയിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നഗരസഭയുടെ കുടുംബശ്രീ നഗരച്ചന്ത കിയോസ്‌കിന്റെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് മതിലിനു മുകളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നും ജയപ്രകാശ് ആരോപിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും പൊതുസ്വത്തും സ്വകാര്യ സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ക്കായി അനുമതിയില്ലാതെ ഉപയോഗിക്കുന്നുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കണമെന്ന ആവശ്യവും പരാതിയുടെ പശ്ചാത്തലത്തിലുണ്ട്. ഇത് ചട്ടപ്രകാരമാണോയെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നാണ് ആവശ്യം. അനധികൃതമായ കൈയേറ്റമോ സ്ഥാപിക്കലോ നടന്നിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. എത്രയും വേഗം പരിശോധന നടത്തി നഗരസഭാ മതിലിനു മുകളില്‍ സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്യുന്നതിനും നഗരസഭാ സ്ഥലത്തെ അനധികൃത ഉപയോഗം അവസാനിപ്പിക്കുന്നതിനും നടപടി വേണമെന്നാണ് ആവശ്യം. പരാതിയുടെ ഗൗരവം ഉള്‍ക്കൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!