30.5 C
Kunnamkulam
Wednesday, October 14, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ പഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 22 23, 24, 25 തീയതികളില്‍; സംഘാടകസമിതി രൂപീകരിച്ചു

കാട്ടകാമ്പാല്‍ പഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 22 23, 24, 25 തീയതികളില്‍; സംഘാടകസമിതി രൂപീകരിച്ചു

32

കാട്ടകാമ്പാല്‍ പഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍22, 23, 24, 25 തീയതികളിലായി നടത്തും. മേളയുടെ വിജയകരമായ നടത്തിപ്പിനായ് സംഘാടകസമിതി രൂപീകരിച്ചു. പഴഞ്ഞി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍,എംഡി കോളേജ് ഗ്രൗണ്ടുകളില്‍ കായിക മത്സരങ്ങളും, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പഴഞ്ഞി, പഴഞ്ഞി കത്തീഡ്രല്‍ ഹാള്‍ ഓഡിറ്റോറിയം തുടങ്ങിയ സ്ഥലങ്ങളില്‍ കലാ മത്സരങ്ങളും നടത്തും.മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഒക്ടോബര്‍ 20ന് വൈകിട്ട് 5 മണിക്ക് മുന്‍പായി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കണം.കേരളോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രചരണം ശക്തമാക്കാന്‍ പ്രചരണത്തോടനുബന്ധിച്ച് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം നാടിന്റെ ജനകീയ ഉത്സവം എന്ന ക്യാപ്ഷനോട് കൂടി മികച്ച റീലുകള്‍ തയ്യാറാക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് കേരളോത്സവത്തിന്റെ ഉദ്ഘാടന ദിവസം പ്രത്യേകം പാരിതോഷികം നല്‍കാനും തീരുമാനിച്ചു. ഒക്ടോബര്‍ 22ന് പഴഞ്ഞി ജെറുസലേം സെന്ററില്‍ നിന്ന് വിളംബരജാഥയായി പഴഞ്ഞി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കുകയും, തുടര്‍ന്ന് ഓരോ വാര്‍ഡുകളുടെയും നേതൃത്വത്തില്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍ച്ച് പാസ്റ്റ് സംഘടിപ്പിക്കുകയും ചെയ്യും. അന്നേദിവസം വൈകിട്ട് 5 മണിക്ക് ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും.സംഘാടക സമിതി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.സ്ഥിരംസമിതിയധ്യക്ഷരായ കെ.എം.റസാഖ് , എം.പി.രാജന്‍, ഷൈലജ അരുണ്‍ദാസ്, ചൊവ്വന്നൂര്‍ ബ്ലോക്ക് ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ സജിത്ത് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെഎസ് സുജ, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അല്‍ത്താഫ് റഹ്‌മാന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു മനോഹരന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം എ അബ്ദുല്‍ റഷീദ്, തുടങ്ങി രാഷ്ട്രീയ യുവജന സംഘടന പ്രതിനിധികള്‍ ക്ലബ്ബ് ഭാരവാഹികള്‍ ആസൂത്രണ സമിതി അംഗങ്ങള്‍ കുടുംബശ്രീ സ്‌കൂള്‍ കായിക അധ്യാപകര്‍ വിവിധ സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!