പുതുശ്ശേരി അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പുതിയ സെക്രട്ടറി ചുമതലയേറ്റു. അയ്യംകുളങ്ങര ദേവസ്വം നിര്‍വാഹക സമതി അംഗമായ കെ ബി ലതീഷ് കുമാറാണ് പുതിയ സെക്രട്ടറിയായി ചുമതലയേറ്റത്. ക്ഷേത്രം പ്രസിഡണ്ട് ചന്ദ്രശേഖരന്‍ പുതുശ്ശേരി, വൈസ് പ്രസിഡണ്ട് എം എ പ്രകാശന്‍, കമ്മറ്റി അംഗങ്ങളായ ജിനേഷ്, സുജി, വിപിന്‍ തുടങ്ങിയവരുടെയും ക്ഷേത്രം ജീവനക്കാരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് സെക്രട്ടറി ചുമതലയേറ്റത്. സ്വര്‍ണ്ണം, വെള്ളി, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, പ്രഭാമണ്ഡലം തുടങ്ങിയവയുടെ സ്റ്റോക്ക് എടുപ്പും ദേവസ്വം താക്കോലും അനുബന്ധ രേഖകളും മുന്‍ സെക്രട്ടറി യു.കെ. ബിനീഷ്, പുതിയ സെകട്ടറിയ്ക്ക് കൈമാറി.2025 ല്‍ നടന്ന ദേവസ്വം തെരഞ്ഞെടുപ്പില്‍ വിജയിച്ച കമ്മറ്റി 3 വര്‍ഷം നില നില്‍ക്കേ അധികാരമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്‍പാണ് മുന്‍ സെക്രട്ടറിയായ ബിനീഷ് രാജിവെച്ചു ഒഴിഞ്ഞത്. ഈ അഴിമതികള്‍ ചൂണ്ടികാട്ടി മിഥുന്‍ പുതുശ്ശേരി 2025 ഒക്ടോബറിലും 20226 ലും തൃശ്ശൂര്‍ ജില്ലാ രജിസ്റ്റാര്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
a



