കാട്ടകമ്പല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ കീഴിലുള്ള പടിഞ്ഞാറ്റുമുറി സെന്റ് ഗ്രിഗോറിയോസ് കുരിശുപള്ളിയുടെ പെരുന്നാളിന് ഇടവക വികാരി റവ. ഫാ. മാത്യൂസ് കെ. ബര്‍സൗമ കൊടിയേറ്റി. ഒക്ടോബര്‍ 24, 25 ശനി , ഞായര്‍ ദിവസങ്ങളിലാണ് പെരുന്നാള്‍.കൊടിയേറ്റ ചടങ്ങില്‍ ഇടവക ട്രസ്റ്റി അനില്‍ പി. മാത്യൂ, സെക്രട്ടറി അപ്പുമോന്‍ സി.കെ., മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.



