കരിക്കാട് പട്ടിമുറി ശ്രീ ബാലനരസിംഹമഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി ആഘോഷവും നിറമാലയും വിളക്കെഴുന്നള്ളിപ്പും ബാരനരസിംഹമുദ്ര സമര്‍പ്പണവും ഒക്ടോബര്‍ 22 വ്യാഴാഴ്ച്ച ആഘോഷിക്കും. ബാലനരസിംഹമദ്ര പുരസ്‌ക്കാരം ഇലത്താളം കലാകാരന്‍മാരായ കല്ലൂര്‍ ബാബു മണ്ണംപറ്റ മനോജ് എന്നിവര്‍ക്ക് ഏകാദശി ദിവസം വൈകീട്ട് 6 – ന് സമ്മാനിക്കും.രാവിലെ വിശേഷാല്‍ പൂജകള്‍,നവകം, കലശാഭിഷേകം.ഉച്ചക്ക് ഏകാദശി ഊട്ട്, വൈകീട്ട് 6.00 ന് ബാലനരസിംഹമുദ്ര സമര്‍പ്പണം. തുടര്‍ന്ന് നിറമാലയും ചുറ്റുവിളക്കോടെ ഏകാദശി വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും.



