29.6 C
Kunnamkulam
Monday, October 19, 2026
Home Bureaus Perumpilavu ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കം

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കം

14

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി.ഞായറാഴ്ച വൈകീട്ട് പ്രശസ്ത സിനിമ പിന്നണി ഗായകനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായ ജി. വേണുഗോപാല്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു അദ്ദേത്തിന്റെ ഗാനാലാപനവും സദസ്സും ഉണ്ടായി. ക്ഷേത്ര സംരക്ഷണസമിതി മുഖ്യരക്ഷാധികാരി പൂമുള്ളി മന നാരായണന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജി. വേണുഗോപാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.ക്ഷേത്ര ഊരാളന്മാരായ വേങ്ങാട്ടൂര്‍ മന നാരായണന്‍ നമ്പൂതിരി, തത്താണത്ത് നാരായണന്‍ നമ്പൂതിരി, കോട്ടൂര്‍ മന നാരായണനുണ്ണി നമ്പൂതിരി, വെളിച്ചപ്പാട് നാരായണന്‍കുട്ടി, ആര്‍.എല്‍.വി. നവ്യ അനില്‍, കെ. ടി വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി കെ.വി. വരുണ്‍ പ്രസാദ് സ്വാഗതവും , കെ.സി. കുഞ്ഞന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് പ്രശസ്ത സിനിമാ സംഗീതസംവിധായകന്‍ ഉണ്ണി നമ്പ്യാരും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന് അരങ്ങേറി.ദുര്‍ഗാഷ്ടമി ദിനമായ 19ന് വൈകിട്ട് അഞ്ചിന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെ അനുഗ്രഹസദസ്സ് നടക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും. മഹാനവമി ദിനമായ 20ന് വൈകിട്ട് അഞ്ചുമുതല്‍ കുട്ടികളുടെ കലാപരിപാടികള്‍ നടക്കും.വിജയദശമി ദിനമായ 21ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും എഴുത്തിനിരുത്തല്‍ ചടങ്ങും നടക്കും. വൈകിട്ട് അഞ്ചിന് കുട്ടികളുടെ കലാപരിപാടികളും രാത്രി എട്ടിന് ഗുരുവായൂര്‍ വിശ്വഭാരതിയുടെ കുറൂരമ്മ നാടകവും അരങ്ങേറും.

 

ADVERTISEMENT
error: Content is protected !!