അരിയന്നൂരില്‍ പെട്ടി ഓട്ടോ പാഞ്ഞുകയറി സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. പയ്യൂര്‍ വലിയകത്ത് വീട്ടില്‍ ഉമ്മറിനാണ് (60), പെട്ടി ഓട്ടോയിടിച്ച് മരണം സംഭവിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ അരിയന്നൂര്‍ ജുമാമസ്ജിദിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ആക്രിസാധനങ്ങള്‍ ശേഖരിക്കാന്‍ പോകുകയായിരുന്ന തമിഴിനാട് സ്വദേശി ഓടിച്ചിരുന്ന പെട്ടി ഓട്ടോറിക്ഷയാണ്, നിയന്ത്രണം വിട്ട് റോഡരികിലൂടെ സൈകിളുമായി പോകുകയായിരുന്ന ഉമ്മറിന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തില്‍ പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു പരിക്കേറ്റ ഉമ്മറിനെ ആദ്യം കാണിപ്പയ്യൂര്‍ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദ്ദേഹം, ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച്, പോസ്റ്റി മാര്‍ട്ടം നടത്തിയ ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.



