വിജയദശമിയോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം വടക്കേക്കാട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പഥസഞ്ചലനം നടത്തി. ഐസിഎ വട്ടംപാടം സെന്ററില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനം കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിന് സമീപം സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപനയോഗത്തില്‍ കപ്ലിയങ്ങാട് ക്ഷേത്രം പ്രസിഡന്റ് കെ.എസ് പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. പരിയാവരന്‍ വിഭാഗ് സഹ സംയോജക് കെ. എം ഗോപി മുഖ്യപ്രഭാഷണം നടത്തി. ഖണ്ഡ് സംഘചാലക് പി എന്‍ മുരളി, ജില്ലാസമ്പര്ക്ക പ്രമുഖ് സി. എസ് രാജീവ്, എം എം നിഥിന്, എം വി അനിലന്‍, കെ പ്രവീണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.



