അക്കിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ മഹാനവമി ദിനത്തില്‍ വീര നാട്ട്യവും, വിജയദശമി ദിവസം സംഗീതാര്‍ച്ചനയും നടന്നു. മഹാനവമി ദിനത്തില്‍ രാത്രി ഏഴുമണി മുതല്‍ പത്തുമണി വരെ തീപ്പിലശ്ശേരി ശ്രീ ദു:ര്‍ഗ്ഗ കലാസമിതിയാണ് വീരനാട്ട്യം അവതരിപ്പിച്ചത്. വിജയദശമി ദിനത്തില്‍ രാവിലെ എട്ടുമണിമുതല്‍ ഉച്ചവരെ നിരവധി പേര് സംഗീതാര്‍ച്ചന നടത്തി. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്കും ശേഷം പൂജയെടുപ്പ്, എഴുത്തിരിത്തല്എന്നവയും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി കാര്‍മ്മീകത്ത്വം വഹിച്ചു. നവരാത്രി ആഘോഷങ്ങള്‍ക്ക് ഭരണ സമിതി പ്രസിഡണ്ട് പി.പി രാമകൃഷ്ണന് , സെക്രട്ടറി ഇ ദിലിപ് കുമാര്‍ എന്നിവര്‍ നേതൃത്ത്വം നല്കി.



