25.6 C
Kunnamkulam
Thursday, October 22, 2026
Home Bureaus Kechery റോഡിലൂടെ അസ്വഭാവികമായി ബുള്ളറ്റ് ഓടിയ്ക്കവേ പൊലീസ് പിടികൂടിയ നിര്‍മ്മാണ തൊഴിലാളി മരിച്ചു

റോഡിലൂടെ അസ്വഭാവികമായി ബുള്ളറ്റ് ഓടിയ്ക്കവേ പൊലീസ് പിടികൂടിയ നിര്‍മ്മാണ തൊഴിലാളി മരിച്ചു

75

റോഡിലൂടെ അസ്വഭാവികമായി ബുള്ളറ്റ് ഓടിയ്ക്കവേ പാവറട്ടി പൊലീസ് പിടികൂടിയ നിര്‍മ്മാണ തൊഴിലാളി ആശുപത്രിയിലെത്തും മുമ്പേ മരിച്ചു. ചിറ്റിലപ്പിള്ളി സ്വദേശി ആളൂര്‍ വീട്ടില്‍ വര്‍ഗ്ഗീസാണ് ( 61) മരിച്ചത്.കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ.ചിറയ്ക്കല്‍ അമ്പലത്തിന് സമീപം അസ്വഭാവികതയോടെ ബുള്ളറ്റ് ഓടിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വര്‍ഗ്ഗീസിനെ പാവറട്ടി പൊലീസ് പിടികൂടി തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തി.ജീപ്പില്‍ എസ് ഐയെ കൂടാതെ പൊലീസ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്
ബൈക്ക് പൊലീസ് ഡ്രൈവര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയതിനെ പിറകെ വര്‍ഗ്ഗീസിനെയും കയറ്റി എസ് ഐ ജീപ്പോടിച്ച് സ്റ്റേഷനിലേക്ക് പോകുന്നതിനിടയില്‍ മുല്ലശ്ശേരി താമരപ്പിള്ളിയില്‍ വെച്ച് വര്‍ഗ്ഗീസിന് ദേഹാസ്വാസ്ത്യമുണ്ടായി. ജീപ്പ് നിറുത്തി രണ്ട് നാട്ടുക്കാരെയും കൂടെ സഹായത്തിന് കയറ്റിയ ശേഷം വര്‍ഗ്ഗീസിനെ ബ്ലോക്ക് ആശുപത്രിയിലെത്തിച്ചതായി പൊലീസ് പറയുന്നു.
പ്രാഥമീക ചികിത്സ നല്‍കിയതിന് ശേഷം കൂടുതല്‍ ചികിത്സക്കായി ചാവക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴം വൈകീട്ട് 5ന് ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് പള്ളി സെമിത്തേരിയില്‍ വര്‍ഗ്ഗീസിന്റെ മുതദ്ദേഹം സംസ്‌കാരം നടത്തും.

ADVERTISEMENT
error: Content is protected !!