പയ്യൂര്‍ക്കാവ് ശ്രീദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ ടീം പയ്യൂര്‍ക്കാവിന്റെ ആഭിമുഖ്യത്തില്‍ കരിയന്നൂര്‍ ബ്രദേഴ്സിന്റെ ഗംഭീര നാദാര്‍ച്ചന നടന്നു. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആരംഭിച്ച നാദാര്‍ച്ചന ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.കരിയന്നൂര്‍ ആശാന്‍മാരുടെ കീര്‍ത്തനം വായിച്ചുകൊണ്ടാണ് നാദാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഭക്തിഗാനങ്ങളും ജനപ്രിയ സിനിമാ ഹിറ്റ് ഗാനങ്ങളും നാദസ്വരത്തില്‍ അവതരിപ്പിച്ചു. അവസാനം പമ്പാ ഗണപതി വായിച്ചുകൊണ്ട് കരിയന്നൂര്‍ ബ്രദേഴ്സ് പുതിയ സീസണിന് തുടക്കം കുറിച്ചു.ചടങ്ങില്‍ കരിയന്നൂര്‍ ആശാന്‍മാരെ പയ്യൂര്‍ക്കാവ് ക്ഷേത്ര ഭാരവാഹി സുധാകരന്‍ പാലിത്ത് ആദരിച്ചു. തുടര്‍ന്ന് ടീം പയ്യൂര്‍ക്കാവ് അംഗങ്ങള്‍ ആശാന്‍മാരെയും ടീം അംഗങ്ങളെയും ആദരിച്ചു.ഉത്സവപ്രേമികളുടെ കൂട്ടായ്മകളായ നാദസ്വരം കാവടി പ്രേമികള്‍,ഓള്‍ കേരള ഫെസ്റ്റിവല്‍ ഫാന്‍സ് & കോഓര്‍ഡിനേഷന്‍,
ചങ്ക്സ് നാദസ്വര കൂട്ടായ്മ എന്നിവയുടെ പ്രതിനിധികളെ ക്ഷേത്രം മേല്‍ശാന്തി രാജന്‍ തിരുമേനി ആദരിച്ചു.സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആസ്വാദകരാണ് നാദാര്‍ച്ചന ആസ്വദിക്കാനായി ക്ഷേത്രസന്നിധിയില്‍ തടിച്ചുകൂടിയത്. ഭക്തിയും സംഗീതവും ആദരവും ഒത്തുചേര്‍ന്ന ചടങ്ങ് വിജയദശമി ആഘോഷങ്ങളുടെ മാറ്റുകൂട്ടി.



