25.6 C
Kunnamkulam
Thursday, October 22, 2026
Home Obituary News കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ ചൊവ്വന്നൂര്‍ തെക്കേക്കര കൊച്ഛന്‍ വീട്ടില്‍ പരേതനായ ചുമ്മാര്‍ മകന്‍ ടി.എസ്. ജോബ്...

കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ ചൊവ്വന്നൂര്‍ തെക്കേക്കര കൊച്ഛന്‍ വീട്ടില്‍ പരേതനായ ചുമ്മാര്‍ മകന്‍ ടി.എസ്. ജോബ് എന്ന റോയിക്കുട്ടി മാഷ് (89) നിര്യാതനായി

41

കുന്നംകുളത്തെ ബാസ്‌കറ്റ്‌ബോള്‍ കായികരംഗത്തിന് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ റിട്ടയേര്‍ഡ് കായിക അധ്യാപകന്‍ ടി.എസ്. ജോബ് എന്ന റോയികുട്ടി മാഷ് നിര്യാതനായി.89 വയസ്സായിരുന്നു. ചൊവ്വന്നൂര്‍ അയ്യപ്പത്ത് റോഡിലെ തെക്കേക്കര കൊച്ചന്‍ വീട്ടിലായിരുന്നു താമസം.ദീര്‍ഘകാലം മൂക്കുത്തല ഗവ. സ്‌കൂളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂളിലേക്ക് മാറുകയും 8 വര്‍ഷത്തെ സേവനത്തിനുശേഷം 1992-ല്‍ വിരമിക്കുകയും ചെയ്തു. കുന്നംകുളത്ത് ബാസ്‌കറ്റ്‌ബോള്‍ കളി ജനപ്രിയമാക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച മാഷ് മികച്ചൊരു കളിക്കാരനും കോച്ചും റഫറിയും ടൂര്‍ണമെന്റ് സംഘാടകനുമായിരുന്നു.സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആര്‍ത്താറ്റ് കുന്നംകുളം മാര്‍ത്തോമ്മ പള്ളിയില്‍ നടക്കും.പരേതയായ സൂസി ജോബാണ് ഭാര്യ. സൈമണ്‍, ജോര്‍ജ്, നിബു എന്നിവര്‍ മക്കളും മഞ്ജു, ജീനു, ബിനു എന്നിവര്‍ മരുമക്കളുമാണ്.

 

 

 

ADVERTISEMENT
error: Content is protected !!