ചാലിശ്ശേരി സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയില്‍ വാക്കോളം സൗജന്യ സ്പീച്ച് തെറാപ്പി പദ്ധതിക്ക് തുടക്കമായി.സംസാരിക്കാന്‍ പ്രയാസപ്പെടുന്ന കുരുന്നുകള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി ചാലിശ്ശേരി സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാക്കോളം സൗജന്യ സ്പീച്ച് തെറാപ്പി പദ്ധതിക്ക് തുടക്കമായി. രാവിലെ സഹയാത്രയില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം ഹരിശ്രീ അശോകന് പദ്ധതി ഉദ്ഘാടനം ചെയ്തു.പ്രാര്‍ത്ഥനകള്‍ക്കപ്പുറം മനുഷ്യസ്നേഹവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് വലുതെന്ന് ഹരിശ്രീ അശോകന് പറഞ്ഞു. നമ്മള് ചെയ്യുന്ന കര്‍മങ്ങളിലും പ്രവൃത്തികളിലുമാണ് ഈശ്വരന് കുടികൊള്ളുന്നത്. വിശക്കുന്ന ഒരാള്‍ക്ക് ഭക്ഷണം നല്കുമ്പോഴും പണമില്ലാത്ത ഒരാള്‍ക്ക് സഹായം എത്തിക്കുമ്പോഴും യഥാര്‍ഥത്തില്‍ ഈശ്വരന് പ്രകടമാകുന്നു. നന്മ നിറഞ്ഞ പ്രവൃത്തികളിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ഈശ്വരസാന്നിധ്യം തിരിച്ചറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിനെത്തിയ വിശിഷ്ടാതിഥികളെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് വേദിയിലേക്ക് ആനയിച്ചു. ചടങ്ങില്‍ സഹയാത്രയിലെ ഭിന്നശേഷി അംഗം വരച്ച ചിത്രം ഹരിശ്രീ അശോകന് സമ്മാനിച്ചു. സഹയാത്ര പ്രസിഡന്റ് വി.വി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സഹയാത്ര രക്ഷാധികാരി ബാബു കെ. നാസര്‍ പദ്ധതി വിശദീകരിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. കുഞ്ഞുണ്ണി, ആര്‍ട്ട് ഡയറക്ടര്‍ അജയന് ചാലിശ്ശേരി, സഹയാത്ര രക്ഷാധികാരി മാളിയേക്കല്‍ ബാവ, തൃത്താല എ.ഇ.ഒ. കെ. പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളായിസെക്രട്ടറി ടി.എ. രണദിവെ , ചെയര്മാന് ഹുസൈന് പുളിയാഞ്ഞാലില് , എം. എം അഹമ്മദുണ്ണി , വാസുണ്ണി പട്ടാഴി എന്നിവര്‍ സംസാരിച്ചു . സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പദ്ധതി ആരംഭിച്ചത്.
തൃത്താല വിദ്യാഭ്യാസ ഉപജില്ലയിലെ സംസാരപരിമിതിയുള്ള കുട്ടികള്‍ക്ക് തുടര്‍ച്ചയായ ചികിത്സയും പരിശീലനവും ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവില്‍ 120-ഓളം കുട്ടികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളുടെ സംസാരശേഷി മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയത്തിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറുന്നതിനും സഹായിക്കുന്ന തരത്തില്‍ സൗജന്യ സ്പീച്ച് തെറാപ്പി തുടര്‍ച്ചയായി ലഭ്യമാക്കും.
Home Bureaus Perumpilavu ചാലിശ്ശേരി സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ‘വാക്കോളം’ സൗജന്യ സ്പീച്ച് തെറാപ്പിക്ക് തുടക്കം



