കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.എസ്.ടി.എ) 36-ാമത് കുന്നംകുളം ഉപജില്ലാ സമ്മേളനത്തിന് കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.ഉപജില്ലാ പ്രസിഡന്റ് വിപിന്‍ പി. ചന്ദ്രന് പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്കായി പോരാടുക പൊതുവിദ്യഭ്യാസത്തിന്റെ കാവലാളാവുക എന്ന മുഖ്യപ്രമേയമുയര്ത്തിപ്പിടിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം കെ.എസ്.ടി.എ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വിപിന്‍ പി. ചന്ദ്രന്‍അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എം. മോഹന്‍രാജ് സംഘടനാ റിപ്പോര്‍ട്ടും ഉപജില്ലാ സെക്രട്ടറി സുഭാഷ് മാത്യു പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ഷീജ പി. രാഘവന് വരവുചെലവ് കണക്കും അവതരിപ്പിച്ചു.കെഎസ്ടിഎ ഉപജില്ല ജോ. സെക്രട്ടറി കെ സുജിനി, രക്തസാക്ഷി പ്രമേയവും ഉപജില്ല വൈസ് പ്രസിഡണ്ട് എം ബി ശ്രീകല അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ എസ് പി എ ജില്ലാ വൈസ് പ്രസിഡണ്ട് കെ.ബി ഫെര്‍ഡി , ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.ആര് രജിലന്‍, ജയറാം സന്തോഷ്, കെ കെ ചന്ദ്രന് , കെ.എസ്.ടി.എ ഉപജില്ലാ ട്രഷറര്‍ ഷീജ പി രാഘവന് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.സംഘടനയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രമേയങ്ങളിന്മേലുള്ള ചര്‍ച്ചകളും നടക്കുകയും ചെയ്തു. ഉപജില്ലയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വരണാധികാരിയായി കെ ആര് രജിലന്‍, നിരീക്ഷകനായി പി.കെ. മോഹനനും പ്രവര്‍ത്തിച്ചു.



