29.1 C
Kunnamkulam
Sunday, November 1, 2026
Home CCTV Desk ഐക്യകേരളം 70ന്റെ നിറവില്‍; ഇന്ന് കേരളപ്പിറവി

ഐക്യകേരളം 70ന്റെ നിറവില്‍; ഇന്ന് കേരളപ്പിറവി

14

കേരളത്തിന് ഇന്ന് എഴുപതാം പിറന്നാള്‍. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകത ഇത്തവണയുണ്ട്.1956 നവംബര്‍ 1ന് ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനപ്രകാരം മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകരിച്ചു.ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്.സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.2026ലേക്കുള്ള മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാര പ്രഖ്യാപനവും ഇന്ന് നടക്കും.

 

 

 

ADVERTISEMENT
error: Content is protected !!