കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് വടക്കാഞ്ചേരി ഏരിയാ തല മെമ്പര്‍ഷിപ്പ് ദിനാചരണത്തിന് തുടക്കമായി. എരുമപ്പെട്ടി ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊരട്ടിയന്കുന്ന് നഗറില്‍ നടന്ന പരിപാടി യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം പി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി അംഗം കെ. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.ടി. രാജന്, സി.എസ്. കൃഷ്ണകുമാര്‍, വില്ലേജ് കമ്മിറ്റി സെക്രട്ടറി ഇ.സി. വേലായുധന്, കെ.കാളിക്കുട്ടി എന്നിവര്‍ സംസാരിച്ചു.



