വടക്കേക്കാട് ഗ്രാമപഞ്ചായത്തില്‍ തെരുവുനായകള്‍ക്കായി തീവ്ര വാക്‌സിനേഷന്‍ യജ്ഞം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു പേ വിഷ ബാധക്കുള്ള വാക്‌സിന്‍ നല്‍കി കൊണ്ട് ഉത്ഘാടനം നിര്‍വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ ജ്യോതി ശ്രീധരന്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിഷാ ബിനോജ്, ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ സി.ഡി. ശ്രീന്‍സി, ഹോസ്പിറ്റല്‍ ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു. 2026-27 പഞ്ചായത്ത് തന്നത് ഫണ്ടില്‍ ഉള്‍പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരുവ്‌നായ ഒന്നിന് ഏകദേശം 400 രൂപയോളം ചിലവ് വരും. തെരുവ് നായ്ക്കളെ കണ്ടെത്തി വല ഉപയോഗിച്ച് പിടിച്ച് അവിടെവച്ച് തന്നെ വാക്‌സിന്‍ നല്‍കി തിരിച്ചറിയുന്നതിനായി പ്രത്യേക നിറം നല്‍കി അതാത് സ്ഥലത്ത് തന്നെ വിട്ടയക്കുകയാണ് ചെയ്യുന്നത്.



