28.7 C
Kunnamkulam
Tuesday, November 3, 2026
Home Bureaus Punnayurkulam വലതുപക്ഷം സംഘപരിവാര്‍ രാഷ്ട്രീയത്തിന് അടിയറ വെക്കുന്ന രാഷ്ട്രീയമായി മാറിയിരിക്കുന്നു; കെ വി അബ്ദുല്‍ ഖാദര്‍

വലതുപക്ഷം സംഘപരിവാര്‍ രാഷ്ട്രീയത്തിന് അടിയറ വെക്കുന്ന രാഷ്ട്രീയമായി മാറിയിരിക്കുന്നു; കെ വി അബ്ദുല്‍ ഖാദര്‍

12

നാടമ്പാടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നുണക്കഥകള്‍ പ്രചരിപ്പിച്ച് അധികാരത്തിലേറിയ വലതുപക്ഷം നാടിന്റെ നിഖില മേഖലകളിലും സംഘപരിവാര്‍ രാഷ്ട്രീയത്തിന് അടിയറ വെക്കുന്ന രാഷ്ട്രീയമായി മാറിയിരിക്കുകയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. അരനൂറ്റാണ്ട് നീണ്ട സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ച് സിപിഐ എമ്മിലെത്തിയ മുന്‍ ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റിയംഗം എം പി ഇക്ബാല്‍ മാസ്റ്റര്‍ക്ക് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അകലാട് അല്‍ സാക്കി മെഹന്തി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ സ്വീകരണ സമ്മേളനം നടത്തിയത്. ഏരിയാ കമ്മിറ്റിയംഗം ടി വി സുരേന്ദ്രന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി ടി ശിവദാസ്, എന്‍ കെ അക്ബര്‍ എം എല്‍ എ, ഏരിയാ കമ്മിറ്റിയംഗങ്ങളായ എം ആര്‍ രാധാകൃഷ്ണന്‍, കെ ബി ഫസലുദ്ദീന്‍, പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എം എ വഹാബ്, സുഹറ ബക്കര്‍, എന്‍ കെ ഗോപി, വി കെ ഇര്‍ഷാദ്, കെ വി അബ്ദുള്‍കരിം, ഷൈബ ദിനേശന്‍, എം എ അഷറഫ്, വി അബു എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!